Post Category
ജി സുരേഷ് എന്‍ സി സി ഗ്രൂപ്പ് കമാന്‍ഡര്‍
ബ്രിഗേഡിയര്‍ ജി സുരേഷ് കൊല്ലം എന്‍ സി സി ഗ്രൂപ്പ് കമാന്‍ഡറായി ചുമതലയേറ്റു. കായംകുളം എം എസ് എം കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ കേരളാ എന്‍സിസിയെ പ്രതിനിധീകരിച്ച് എന്‍ സി സി കേഡറ്റായി ഡല്‍ഹിയില്‍ നടന്ന റിപ്പബ്ലിക്ക് ദിന പരേഡില്റില് പങ്കെടുത്തുരുന്നു. ടി കെ എം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് 1988-1992 ബാച്ചില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദം നേടി 1993 ല്‍ ഓഫീസറായി കരസേനയില്‍ ചേര്‍ന്നു.
കായംകുളം കറ്റാനം പള്ളിക്കല്‍ സ്വദേശിയാണ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 185 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എന്‍ സി സി പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുക. കൊല്ലം എന്‍ സി സി ഗ്രൂപ്പ് കമാന്‍ഡറാണ്.
date
- Log in to post comments