Skip to main content

ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം: ശില്പശാല ഇന്ന് (നവംബര്‍ 26)

 

 

ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്ന നിയമം 2005 ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സാമൂഹ്യ ക്ഷേമ ബോര്‍ഡ് നവംബര്‍ 26 രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെ എറണാകുളം കച്ചേരിപ്പടി സെന്റ് ആന്റണീസ് എല്‍ പി സ്‌കൂളിനു സമീപം ആശിര്‍ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംസ്ഥാനതല ശില്‍പശാല നടത്തും. ആരോഗ്യ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യും. സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ ഖമറുന്നിസ അന്‍വര്‍ അധ്യക്ഷത വഹിക്കും. ശില്‍പ്പശാലയില്‍ സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ലീഗല്‍ സര്‍വീസ് അതോറിറ്റി പ്രതിനിധികള്‍, സാമൂഹ്യപ്രവര്‍ത്തകര്‍,  കൗണ്‍സലര്‍മാര്‍, സേവനദാതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും

date