ടെക് ഹൊറൈസണ്‍ വര്‍ക്ഷോപ്പ്
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കെഐഇഡി) മൂന്ന് ദിവസത്തെ ടെക് ഹൊറൈസണ്‍ വര്‍ക്ഷോപ്പ് സംഘടിപ്പിക്കും. ഫെബ്രുവരി ഏഴ് മുതല്‍ ഒന്‍പത് വരെ അങ്കമാലി എന്റര്‍പ്രൈസ് ഡെവലപ്മെന്റ് സെന്ററിലാണ് പരിശീലനം. എം എസ് എം ഇ മേഖലയിലെ സംരംഭകര്‍ /എക്സിക്യുട്ടീവ്സ് എന്നിവര്‍ക്ക് പങ്കെടുക്കാം. ഭക്ഷ്യ വ്യവസായത്തില്‍ പാക്കേജിങിന്റെ പ്രാധാന്യം, ഫുഡ് പാക്കേജിങ് മെറ്റീരിയലുകളുടെ തരങ്ങള്‍, പാക്കേജിങ് ഡിസൈനും സുസ്ഥിര പാക്കേജിങും, ഫുഡ് പാക്കേജിങ് റെഗുലേഷനുകളും കംപ്ലയന്‍സും, ഫുഡ് പാക്കേജിങിലെ വെല്ലുവിളികളെ എങ്ങനെ മറികടക്കാം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടും. ഫീസ് റസിഡന്‍ഷ്യല്‍ 2950, നോണ്‍ റസിഡന്‍ഷ്യല്‍ 1800. എസ് സി / എസ് ടി : റസിഡന്‍ഷ്യല്‍ 1800, നോണ്‍ റസിഡന്‍ഷ്യല്‍ 800. http://kied.info/training-calender വഴി അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി അഞ്ച്. തിരഞ്ഞെടുക്കുന്ന 20 പേര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ 0484 2532890, 2550322, 9567538749.
- Log in to post comments