Post Category
സ്വയം തൊഴില്‍ ധനസഹായത്തിന് അപേക്ഷിക്കാം
അരിവാള്‍ രോഗം അഥവാ അരിവാള്‍ കോശ വിളര്‍ച്ച ബാധിതരായ ഒ.ബി.സി. വിഭാഗത്തില്‍പെട്ട രക്ഷിതാക്കള്‍ക്ക് സ്വയംതൊഴിലിനായി ധനസഹായം നല്കുന്ന പദ്ധതിക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അപേക്ഷയും അനുബന്ധ രേഖകളും www.bcdd.kerala.gov.in ല്‍ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, ഒന്നാം നില, സിവില്‍ സ്റ്റേഷന്, കോഴിക്കോട്-673020 എന്ന വിലാസത്തില്‍ അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2377786.
പി.എന്‍.എക്സ്.4060/18
date
- Log in to post comments