റവന്യൂ വകുപ്പിനെ കൂടുതല്‍ ജനസൗഹൃദമാക്കും : മന്ത്രി കെ രാജന്
സങ്കീര്‍ണ്ണ വകുപ്പുകളിലൊന്നായ റവന്യൂ വകുപ്പിനെ ലളിതവല്‍ക്കരിക്കരിച്ച് കൂടുതല്‍ ജനസൗഹൃദമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. നിലമേല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളും ആധുനികവത്ക്കരിക്കും .
പ്ലാന്‍ സ്കീം 2021-22 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. മൃഗ-സംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി.ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്, നിലമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമീന പറമ്പില്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ സാം കെ ഡാനിയല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹരി വി നായര്‍, എഡിഎം, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments