Skip to main content

സഹായം കൈമാറി

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന നല്‍കി പേഴുംപാറ പുത്തന്‍പള്ളി മുസ്ലീം ജമാഅത്ത് അംഗങ്ങള്‍. സംഭാവനയായ 16000 രൂപയുടെ ഡിഡി ജില്ലാ കളക്ടറുടെ ചേംബറില്‍ കളക്ടര്‍ പി.ബി നൂഹിന് ഭാരവാഹികള്‍ കൈമാറി. ജമാഅത്ത് ഇമാം ഷാനവാസ് അനാമി, ജമാഅത്ത് ഭാരവാഹികളായ അജ്മല്‍ വിരുത്തിക്കാട്ടില്‍, അബ്ദുള്‍ ജബ്ബാര്‍, കുന്നിനീല്‍ സലിം പെരുനാട്, അനീഷ് എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.

                  (പിഎന്‍പി 2901/18)

date