പാലിയേറ്റീവ് സംഗമം നടന്നു
നെടുമ്പ്രം ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് ദിനാചരണത്തിന്റെയും കുടുംബസംഗമത്തിന്റെയും ഉദ്ഘാടനം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വിജി നൈനാന്‍ നിര്‍വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെയും നെടുമ്പ്രം ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട രോഗികളുടെ സംഗമമാണ് പുതിയകാവ് എച്ച് എസില്‍ നടന്നത്. ഭക്ഷണ സാമഗ്രികള്‍ അടങ്ങുന്ന കിറ്റിന്റെ വിതരണവും കലാപരിപാടികളും നടന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പ്രസന്നകുമാരി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷേര്‍ലി ഫിലിപ്പ്, എന്‍.എസ് ഗിരീഷ് കുമാര്‍, ജെ. പ്രീതിമോള്‍, തോമസ് ബേബി, പി. വൈശാഖ്, ജിജോ ചെറിയാന്‍, കെ. മായദേവി, ഗ്രേസി അലക്സാണ്ടര്‍, നെടുമ്പ്രം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂലി ജോര്‍ജ്, മെഡിക്കല്‍ ഓഫീസര്‍ ആയുര്‍വേദം ഡോ. അഭിനാഷ് ഗോപന്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments