Skip to main content

ഭൂമി തരം മാറ്റം:  മൂവാറ്റുപുഴ ആർഡിഒ ഓഫീസ് അദാലത്ത് ശനിയാഴ്ച്ച 1035 ഉത്തരവുകൾ കൈമാറും 

 

ഭൂമി തരം മാറ്റത്തിനുള്ള അപേക്ഷകൾ തീർപ്പാക്കുന്നതിനായി  മൂവാറ്റുപുഴ ആർ.ഡി.ഒ ഓഫീസിന് കീഴിൽ  ശനിയാഴ്ച( ഫെബ്രുവരി 17) അദാലത്ത് നടക്കും. രാവിലെ ഒമ്പതിന് മൂവാറ്റുപുഴ ടൗൺ ഹാളിൽ ആരംഭിക്കുന്ന അദാലത്തിൽ  ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് ഭൂമി തരംമാറ്റം ഉത്തരവുകൾ കൈമാറും. മൂവാറ്റുപുഴ  റവന്യൂ ഡിവിഷൻ പരിധിയിലെ കുന്നത്തുനാട്, മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകളിലായി 1035 ഭൂമി തരം മാറ്റൽ ഉത്തരവുകളാണ് കൈമാറുന്നത്.

 കുന്നത്തുനാട് താലൂക്കിൽ 510, മൂവാറ്റുപുഴ താലൂക്കിൽ 350, കോതമംഗലം താലൂക്കിൽ 175 വീതം അപേക്ഷകൾക്കാണ് പരിഹാരമാകുന്നത്.
2023 ഡിസംബർ 31 വരെ ഓൺലൈനായി ഫോം നമ്പർ 6ൽ നൽകിയ അപേക്ഷകളാണ് അദാലത്തിൽ പരിഗണിക്കുന്നത്. 25 സെൻ്റ് പരിധിക്കുള്ളിൽ സൗജന്യ തരം മാറ്റത്തിന് അർഹതയുള്ള അപേക്ഷകളും അദാലത്തിൽ പരിഗണിക്കും.  അദാലത്തിനായി പുതിയ അപേക്ഷകൾ നൽകേണ്ടതില്ല.

അദാലത്തിനോടനുബന്ധിച്ച് പരിഹരിക്കപ്പെട്ട അപേക്ഷകളിൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിന് 13 കൗണ്ടറുകൾ തയ്യാറാക്കും. ഭൂമി തരം മാറ്റുന്നതിന് അപേക്ഷയോടൊപ്പം നൽകിയ ഫോൺ നമ്പറിൽ അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങളും  എത്തിച്ചേരേണ്ട സ്ഥലവും സമയവും വ്യക്തമായി അപേക്ഷകരെ അറിയിച്ചിട്ടുണ്ട്. അറിയിപ്പും ടോക്കൺ നമ്പറും ലഭിച്ചവർ മാത്രമേ അദാലത്തിൽ പങ്കെടുക്കേണ്ടതുള്ളൂ.

date