Skip to main content

എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റം നാടിന് സമര്‍പ്പിച്ചു

ചേര്‍പ്പ് ഗ്രാമ പഞ്ചായത്തിലെ വിവിധയിടങ്ങളിലായി സ്ഥാപിച്ച എല്‍ഇഡി ലൈറ്റിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടനം സി.സി മുകുന്ദന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. തായംകുളങ്ങര പെരുവനം ക്ഷേത്രത്തിന്റെ മുന്‍വശത്തും പൊട്ടുച്ചിറ ജുമാ മസ്ജിദ് മുന്‍വശത്തും സ്ഥാപിച്ച എല്‍ഇഡി ലൈറ്റിംങ്ങ് സിസ്റ്റമാണ് എംഎല്‍എ നാടിന് സമര്‍പ്പിച്ചത്.

സി.സി മുകുന്ദന്‍ എംഎല്‍എ യുടെ 2022-23 ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്ന് ലക്ഷം രൂപ വീതം ചെലവഴിച്ചാണ് പദ്ധതികള്‍ നടപ്പാക്കിയത്. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജിഷ കള്ളിയത്ത് അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.എന്‍ സുരേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അനിത അനിലന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date