Skip to main content
കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ തുടങ്ങി

കൊടുങ്ങല്ലൂര്‍ നഗരസഭയില്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ തുടങ്ങി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വ്വഹിച്ചു

കൊടുങ്ങല്ലൂര്‍ നഗരസഭയിലെ വയലാറിലും പുല്ലൂറ്റ് നാരായണമംഗലത്തും ആരോഗ്യ പരിരക്ഷാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രണ്ട് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകള്‍ ആരംഭിച്ചു. കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ ഏഴ്, പത്ത് എന്നീ വാര്‍ഡുകളില്‍ ആരംഭിച്ച

രണ്ട് കേന്ദ്രങ്ങളും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി. പദ്ധതികളുടെ ശിലാഫലകം അനാച്ഛാദനം വി.ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍വ്വഹിച്ചു. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടറും നേഴ്‌സും ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെയുള്ള സ്റ്റാഫിനെയും നിയമിച്ചിട്ടുണ്ട്. സൗജന്യമായി മികച്ച ചികിത്സയും മരുന്നുകളും അത്യാവശ്യ പരിശോധനകളും ലഭ്യമാകും.

ചടങ്ങില്‍ കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.കെ ഗീത അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വി.എസ് ദിനല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ലത ഉണ്ണികൃഷ്ണന്‍, കെ.എസ് കൈസാബ്, എല്‍സി പോള്‍, ഷീല പണിക്കശ്ശേരി, മുന്‍ നഗരസഭ ചെയര്‍മാന്‍ കെ.ആര്‍ ജൈത്രന്‍, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. വി. ഉണ്ണികൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, നാട്ടുകാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date