Skip to main content

ഓഫീസ് ഗ്രേഡിംഗ് ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കണം ;

നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഓഫീസ് ഗ്രേഡിംഗ് ഫെബ്രുവരി 28നകം പൂര്‍ത്തീകരിക്കണമെന്ന് തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ജെയ്‌സണ്‍ മാത്യു പറഞ്ഞു. എല്‍.എസ്.ജി.ഡി ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ ചേര്‍ന്ന മാലിന്യമുക്തം നവകേരളം കാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെയും, ഹരിതകേരളം ജില്ലാ എകോപനസമിതിയുടെയും സംയുക്തയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഗ്രേഡിംഗ് നടന്ന സ്ഥാപനങ്ങളില്‍ 120 ശതമാനം റാന്റം പരിശോധന നടത്താന്‍ ബ്ലോക്ക്തല സംഘത്തെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഓഫീസ് ഗ്രേഡിംഗ് പ്രവര്‍ത്തനത്തിന് ശുചിത്വമിഷനെ ചുമതലപ്പെടുത്തി.
 

date