Skip to main content

പെയിന്റിങ് ജോലിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു

ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലെ മരാമത്ത് പണികള്‍ക്ക് അംഗീകൃത പൊതുമരാമത്ത് കരാറുകാരില്‍ നിന്നും മത്സരസ്വഭാവമുള്ളതും മുദ്രവെച്ചതുമായ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഇടുക്കി വന്യജീവി സങ്കേതത്തിലെ വെളളാപ്പാറയിലുളള   വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ക്വാര്‍ട്ടേഴ്സ് കെട്ടിടത്തിന്റെ പുറംഭാഗവും ചുറ്റുമതിലും ഗെയിറ്റും പെയിന്റ് ചെയ്യല്‍, വെളളാപ്പാറയിലെ  ഫോറസ്റ്റ് ഐ.ബി. യുടെ മുന്‍ഭാഗവും വലതുവശത്തുളള ചുറ്റുമതിലും പെയിന്റ് ചെയ്യല്‍ എന്നീ പ്രവൃത്തികള്‍ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. ടെന്‍ഡറുകള്‍ ഫെബ്രുവരി 23ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് മുമ്പ് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ഇടുക്കി ഓഫീസില്‍ ലഭിക്കണം. ടെന്‍ഡര്‍ ഫോമുകള്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തില്‍ നിന്നും ഫെബ്രുവരി 22 ന് ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കും. ലഭിച്ച ടെണ്ടറുകള്‍ 23 ന് വൈകുന്നേരം 3.30 ന് തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232271.

 

date