Post Category
കണ്ണൂര്‍ പുഷ്പോത്സവം:പുഷ്പ കൃഷി സെമിനാര്‍
ജില്ലാ അഗ്രിഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി നടത്തുന്ന കണ്ണൂര്‍ പുഷ്പോത്സവത്തിന്റെ ഭാഗമായി പുഷ്പകൃഷി- പരിചരണവും സംരക്ഷണവും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഡിസ്പ്ലേ കമ്മിറ്റി അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടറും വൈസ് ചെയര്‍മാനുമായ സി വി ജിതേഷ് അധ്യക്ഷത വഹിച്ചു. ഹോര്‍ട്ടി കള്‍ച്ചര്‍ കൃഷിവിജ്ഞാനകേന്ദ്രം അസി. പ്രൊഫസര്‍ ജെ എം റെനിഷ ക്ലാസെടുത്തു. പ്രോഗ്രാം കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ പി കെ മോഹനന്, സെക്യൂരിറ്റി കമ്മിറ്റി വൈസ് ചെയര്മാന് പി എം സാജിദ് തുടങ്ങിയവര്‍ സംസാരിച്ചു.
date
- Log in to post comments