ഇ.എം.എസ്. സ്റ്റേഡിയം; നിര്‍മ്മാണ പുരോഗതി വിലയിരുത്തി
ആലപ്പുഴ: ഇ.എം.എസ്. സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിന്റെ ഭാഗമായി എച്ച്. സലാം എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ നഗരസഭയില്‍ യോഗം ചേരുകയും സ്റ്റേഡിയം സന്ദര്‍ശിക്കുകയും ചെയ്തു.
സ്റ്റേഡിയത്തിന്റെ രണ്ടാം ഘട്ട നിര്‍മ്മാണം പുരോഗമിക്കുകയാണ്. കിഫ്ബിയില്‍ 8.5 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. അടുത്ത ഘട്ടത്തില്‍ പൂര്‍ത്തിയാക്കേണ്ട സിന്തറ്റിക് ട്രാക്കിന്റെ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറിന്റെ സാങ്കേതിക നടപടികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കും. ഇതിനു പുറമെ നിലവില്‍ അംഗീകരിച്ച വര്‍ക്കില്‍ ഉള്‍പ്പെടാത്ത ഗാലറിയിലെ ചോര്‍ച്ച ഒഴിവാക്കുന്നത് ഉള്‍പ്പടെയുള്ള അറ്റകുറ്റപ്പണികള്‍ക്കായി എസ്റ്റിമേറ്റ് തയ്യാറാക്കാനും യോഗം തീരുമാനിച്ചു. ഒന്നാം ഘട്ടത്തിലെയും രണ്ടാം ഘട്ടത്തിലേയും പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
നഗരസഭാധ്യക്ഷ കെ.കെ. ജയമ്മ, സ്ഥിരം സമിതി അധ്യക്ഷരായ എം.ആര്‍. പ്രേം, എ.എസ്. കവിത, നഗരസഭാംഗം ബി. അജേഷ്, നഗരസഭ സെക്രട്ടറി എ.എം. മുംതാസ്, കിറ്റ്‌കോ കണ്‍സള്‍ട്ടന്റ് എബിന്‍ ചര്‍ച്ചില്‍, സ്‌പോര്‍ട്‌സ് ഡപ്യൂട്ടി ഡയറക്ടര്‍ സി.എസ്. രമേഷ്, കിറ്റ്‌കോ പ്രതിനിധികളായ കെ.എന്‍. അരുണ്‍ പ്രതാപന്‍, ഡി. ഗുരുദര്‍മ്മന്‍, മുനിസിപ്പല്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ടി.എ. മഞ്ചു, കോണ്‍ട്രാക്ടര്‍ ഹബീബ് റഹ്‌മാന്‍, ടി.എസ്. അരുണ്‍, എസ്. ശിവ, മീര അജിത് കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയിലും സന്ദര്‍ശനത്തിലും പങ്കെടുത്തു.
- Log in to post comments