Post Category
സ്റ്റാര്‍സ് പദ്ധതി ; കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പൊതു വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ സ്റ്റാര്‍സ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്‌കില്‍ ഡെവലപ്മെന്റ് സെന്ററായ ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂര്‍ സ്‌കൂളില്‍ ആരംഭിക്കുന്ന ഫിറ്റ്നസ് ട്രെയിനര്‍, ടെലികോം ടെക്‌നിഷ്യന്‍, ഐ.ഒ.ടി ഡിവൈസ്/സിസ്റ്റംസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു .ജില്ലയിലെ സ്‌കോള്‍ കേരള ഒന്നാംവര്‍ഷ/രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി പ്രവേശനം നേടാം. അപേക്ഷാഫോറം ഫെബ്രുവരി 19 വരെ ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂര്‍ സ്‌കൂളില്‍ നിന്നും ലഭിക്കും. സ്‌കോള്‍ കേരള വിദ്യാര്‍ത്ഥികള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കാസര്‍കോട് ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍ 04994 226460.
date
- Log in to post comments