സംസ്ഥാന തദ്ദേശദിനാഘോഷത്തിന് സമാപനം സമസ്തമേഖലയിലും പുരോഗതി, കേരളം മുന്നോട്ടുതന്നെ - മുഖ്യമന്ത്രി
മഹാത്മാ അയ്യന്‍കാളി പുരസ്‌കാരം - സംസ്ഥാനതലത്തില്‍ മികച്ച കോര്‍പ്പറേഷനുള്ള ആദരവ് തുടര്‍ച്ചയായി മൂന്നാം തവണയും കൊല്ലം കോര്‍പ്പറേഷന് ലഭിച്ചു. മുന്‍സിപ്പാലിറ്റി തലത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ഒന്നും കോട്ടയം ജില്ലയിലെ വൈക്കം രണ്ടും സ്ഥാനതെത്തി മഹാത്മ അയ്യങ്കാളി പുരസ്‌കാരം നേടി.
ബ്ലോക്ക്പഞ്ചായത്തുകളില്‍ തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള ഒന്നാം സ്ഥാനത്തും പാലക്കാട് ജില്ലയിലെ അട്ടപ്പാടി രണ്ടും ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി മൂന്നും സ്ഥാങ്ങളിലായി മഹാത്മാ പുരസ്‌കാരത്തിന് അര്‍ഹരായി. ഗ്രാമപഞ്ചായത്തുകളില്‍ തിരുവനന്തപുരം ജില്ലയിലെ വെള്ളറടയും മലപ്പുറം ജില്ലയിലെ എടപ്പാളും ഒന്നാം സ്ഥാനം പങ്കിട്ടു. തിരുവനന്തപുരത്തെ കള്ളിക്കാടും പാലക്കാടത്തെ പുത്തൂരും യഥാക്രമം രണ്ടും മൂന്നും സ്ഥാനതെത്തി പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.
ജില്ലാതലത്തില്‍ കൊല്ലം ജില്ലയില്‍ ശാസ്താംകോട്ടയും കുന്നത്തൂരും യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തെത്തി സ്വരാജ് പുരസ്‌കാരത്തിന് അര്‍ഹരായി. കൊല്ലം ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച മയ്യനാട് ഗ്രാമപഞ്ചായത്ത് ജില്ലാതല മഹാത്മാ പുരസ്‌കാരത്തിന് അര്‍ഹരായി. ഓച്ചിറ ഗ്രാമപഞ്ചയാത്ത് രണ്ടാം സ്ഥാനം കൈവരിച്ചു.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. എംഎല്‍എമാരായ കോവൂര്‍ കുഞ്ഞുമോന്‍, പി എസ് സുപാല്‍, സുജിത് വിജയന്‍പിള്ള, പി സി വിഷ്ണുനാഥ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ്, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി രാജമാണിക്യം, സ്‌പെഷ്യല്‍ സെക്രട്ടറി കെ മുഹമ്മദ് വൈ. സഫറുള്ള, അര്‍ബന്‍ ഡയറക്ടര്‍ അലക്‌സ് വര്‍ഗീസ്, കൊല്ലം മേയര്‍ പ്രസന്ന ഏണസ്റ്റ്, ചീഫ് ടൗണ്‍ പ്ലാനര്‍ സി പി പ്രമോദ് കുമാര്‍, ചീഫ് എഞ്ചിനീയര്‍ കെ ജി സന്ദീപ്, കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, കൊട്ടാരക്കര നഗരസഭ ചെയര്‍മാന്‍ എസ് ആര്‍ രമേഷ്, മേയേര്‍സ് കൗണ്‍സില്‍ പ്രസിഡന്റ് എം അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിന്റ്‌സ് ചേമ്പര്‍ ചെയര്‍പേഴ്‌സണ്‍ കെ ജി രാജേശ്വരി, ചേമ്പര്‍ ഓഫ് മുനിസിപ്പല്‍ ചെയര്‍മെന്‍ ചെയര്‍മാന്‍ എം കൃഷ്ണദാസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബി പി മുരളി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ എം ഉഷ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വകുപ്പ്‌മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments