മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം മന്ത്രി കെ. രാധാകൃഷ്ണൻ നാളെ നിർവഹിക്കും
ആലപ്പുഴ: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ പാണാവള്ളി, തണ്ണീർമുക്കം ഗ്രാമപഞ്ചായത്തുകളിലെ സി.ഡി.എസ്സുകൾക്ക് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയുടെ വിതരണ ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നാളെ (ഫെബ്രുവരി 20) നിർവഹിക്കും.
ഇന്ന് രാവിലെ 10.30-ന് പാണാവള്ളി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ദലീമ ജോജോ എം.എൽ.എ. അധ്യക്ഷതവഹിക്കും. അയൽക്കൂട്ടങ്ങൾക്കുള്ള വായ്പാ വിതരണം എ.എം ആരിഫ് എം.പി. നിർവഹിക്കും.
തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.ആർ. രജിത, പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. രാഗിണി, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. ശശികല, ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, പാണവള്ളി വൈസ് പ്രസിഡന്റ് കെ.ഇ. കുഞ്ഞുമോൻ, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈമോൾ കലേഷ്, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ചെയർമാൻ അഡ്വ. കെ പ്രസാദ്, പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അസിസ്റ്റന്റ് മാനേജർ പി. വി. സജിത, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ, സി.ഡി.എസ്. പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments