Skip to main content
ജില്ലാ നൈപുണ്യ വികസന കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു കാണക്കാരി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുന്നു

ജില്ലാ നൈപുണ്യ വികസന കേന്ദ്രം ഉദ്ഘാടനം ചെയ്തു

 

കോട്ടയം: സംസ്ഥാന നൈപുണ്യ വികസന മിഷൻ്റെ കീഴിലുള്ള ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിച്ചു. കാണക്കാരി ​ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ ​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  ബിജു പഴയപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.  എസ്.എസ്. കെ. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ. ജെ. പ്രസാദ് പദ്ധതി വിശദീകരിച്ചു. 

സംസ്ഥാനത്തെ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്ക് തങ്ങളുടെ അഭിരുചിക്ക് അനുഗുണമായ തൊഴിൽ മേഖലകൾ തെരഞ്ഞെടുക്കുവാൻ ലക്ഷ്യമിട്ടുകൊണ്ട് സ്റ്റാഴ്സ് പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതുവിദ്യാലയങ്ങളിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കുന്നത്. 15 മുതൽ 23 വയസ്സുവരെയുള്ള യുവജനങ്ങൾക്ക് ആധുനിക ലോകത്തെ തൊഴിൽ സാദ്ധ്യതയുടെ അറിവും നൈപുണിയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് നൈപുണ്യ വികസന കേന്ദ്രങ്ങൾ തുടങ്ങുന്നത്. ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം ഏതെങ്കിലും സാഹചര്യങ്ങളിൽ പഠനം ഉപേക്ഷിക്കേണ്ടി വന്ന വിദ്യാർത്ഥികൾക്കും സൗജന്യ തൊഴിൽ പരിശീലനം നൈപുണ്യ വികസന കേന്ദ്രങ്ങളിലൂടെ സാധ്യമാകുന്നു. ഇലക്ട്രിക് വെഹിക്കിൾ സർവ്വീസ് ടെക്നീഷ്യൻ, ടെലികോം ടെക്ന‌ീഷ്യൻ ഐ. ഒ. ടി / ഡിവൈസ് സിസ്റ്റംസ് എന്നീ കോഴ്‌സുകളാണ് കോട്ടയം ജില്ലയിൽ ആരംഭിക്കുന്നത്. 2024 മാർച്ച് ഒന്നുമുതൽ ക്ലാസുകൾ ആരംഭിക്കും.ചടങ്ങിൽ ജില്ലാ പഞ്ചായത്തം​ഗങ്ങളായ നിർമ്മലാ ജിമ്മി, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്തം​ഗങ്ങളായ കൊച്ചുറാണി സെബാസ്റ്റ്യൻ,ജീനാ സിറിയക്,  ​ഗ്രാമപഞ്ചായത്തം​ഗം വി.ജി. അനിൽകുമാർ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് ഓഫീസർ സന്ദീപ് കൃഷ്ണൻ,  വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ. ആർ രജിത,  ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എസ്. ഷിനി , കുറവിലങ്ങാട് ബി. ആർ. സി. ബി.പി. സി. ഉദ്യോ​ഗസ്ഥൻ സതീഷ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

 

 

date