Post Category
നെല്ല് സംഭരണ പദ്ധതി (സീസണ്‍ 2018-19)
കൊച്ചി: സംസ്ഥന പൊതുമേഖലാ സ്ഥാപനമായ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) സംസ്ഥാനത്തെ കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച്, സംസ്‌കരിച്ച് അരിയാക്കി പൊതുവിതരണ സമ്പ്രദായത്തിലൂടെ വിതരണം ചെയ്യുന്ന തിന്റെ ഭാഗമായു നെല്ല് സംഭരിച്ച് അരിയാക്കുവാന്‍ താത്പര്യമുളള സംസ്ഥാനത്തെ മില്ലുടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് ഈ രംഗത്ത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കേണ്ടതും സപ്ലൈകോ നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങളില്‍ ഉള്‍പ്പെട്ട് പ്രവര്‍ത്തിക്കേണ്ടതുമാണ്. താത്പര്യമുളള മില്ലുടമകള്‍ക്ക് തങ്ങളുടെ അപേക്ഷകര്‍ സപ്തംബര്‍ 18, 19 തീയതികളിലായി സപ്ലൈകോ ഹെഡ് ഓഫീസില്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ സപ്ലൈകോയുടെ www.supplycopaddy.in വെബ്‌സൈറ്റില്‍ ലഭ്യമാണ്.
date
- Log in to post comments