Post Category
എൻ്റെ ഭാരതം വികസിത ഭാരതം സംസ്ഥാനതല പ്രസംഗ മത്സരം ഫെബ്രുവരി 22 ന്
സ്വാതന്ത്ര്യത്തിൻ്റെ നൂറു വർഷം ആഘോഷിക്കുന്ന 2047 ലേക്കെത്തുമ്പോൾ രാജ്യം എങ്ങിനെ ആവണം എന്നുള്ള ആശയ സ്വരൂപനത്തിനായി നെഹ്റു യുവകേന്ദ്ര യുവജനങ്ങൾക്കായി നടത്തുന്ന സംസ്ഥാനതല പ്രസംഗമത്സരം സംഘടിപ്പിക്കും. ഫെബ്രുവരി 22 ന് എറണാകുളം യൂത്ത് ഹോസ്റ്റലിൽ രാവിലെ 10 ന് മത്സരം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡ൯്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിക്കും. 14 ജില്ലാതല മത്സരത്തിൽ ഒന്നാംസ്ഥാനം ലഭിച്ചവരും ലക്ഷദ്വീപ്, മാഹി ഉൾപ്പെടെയുള്ള കേന്ദ്ര ഭരണപ്രദേശങ്ങളിലെയും വിജയികളാണ് സംസ്ഥാനതലത്തിൽ മത്സരിക്കുക. സംസ്ഥാന തലത്തിൽ ഒന്നാംസ്ഥാനം ലഭിക്കുന്നവർക്ക് ഒരു ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് അമ്പതിനായിരം രൂപയും തുടർന്നുള്ള രണ്ടു സ്ഥാനക്കാർക്ക് ഇരുപത്തയ്യായിരം രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും ലഭിക്കും.
date
- Log in to post comments