Post Category
അണ്ടർ 8 ചെസ് ചാമ്പ്യന്റെ സമ്മാനത്തുക ദുരിതാശ്വാസനിധിയിലേക്ക്
ആലപ്പുഴ: അണ്ടർ 8 ജില്ലാതല ചെസ് ചാമ്പ്യൻ ശിവനാരായണൻ തനിക്ക് ലഭിച്ച സമ്മാനത്തുകകളെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമർപ്പിച്ചു. ഇരുപതോളം ടൂർണമെന്റുകളിൽ നിന്നായി ലഭിച്ച 6200 രൂപയാണ് നിധിക്ക് നൽകിയത്. കഴിഞ്ഞ വർഷം അണ്ടർ 10 ചാമ്പ്യനായി സംസ്ഥാനത്ത് മത്സരിച്ച ശിവനാരായണൻ ദേശീയ ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു. അമ്പലപ്പുഴ താലൂക്ക് ഓഫീസിലെ ഹെഡ് ക്ലാർക്ക് സൂരജിന്റെയും തൃശ്ശൂരിൽ വില്ലേജ് ഓഫീസറായ സിനിയുടെയും മകനാണ് രണ്ടാം ക്ലാസുകാരനായ ശിവനാരായണൻ.
sir
date
- Log in to post comments