Post Category
അവർ ഒന്നിച്ചപ്പോൾ ലഭിച്ചത് ആറു ലക്ഷം രൂപ
ഹരിപ്പാട്: ദുരിതാശ്വാസ നിധിയിലേക്ക് തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾ സ്വരൂപിച്ചത് 6,29,145 രൂപ. പഞ്ചായത്തിനു കീഴിലുള്ള തൊഴിലുറപ്പ് തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനമാണ് ഇതിനായി മാറ്റിവെച്ചത്. തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലെയും തൊഴിലുറപ്പ് തൊഴിലാളികളും ധനസമാഹരണത്തിന് പൂർണമായും സഹകരിച്ചുവെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണി ടീച്ചർ പറഞ്ഞു.
date
- Log in to post comments