Skip to main content

ഭിന്നശേഷി വിദ്യാർഥികൾക്ക് ആനുകൂല്യങ്ങൾ നൽകണം

        ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന ഭിന്നശേഷി വിദ്യാർഥികൾക്കുള്ള പരീക്ഷാ ആനുകൂല്യങ്ങൾ അനുവദിച്ചു പൊതുവിദ്യാഭ്യാസ ഡയറക്ടർ ഫെബ്രുവരി 20 നു പുറപ്പെടുവിച്ച പരിപത്രത്തിൽ പറയുന്ന നിർദ്ദേശങ്ങൾ ഉൾപ്പെടെ ഉള്ള എല്ലാ ആനുകൂല്യങ്ങളും ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പൊതു പരീക്ഷകൾ എഴുതുന്ന ഭിന്നശേഷി വിദ്യാർഥികൾക്ക് കൂടി അനുവദിച്ച് പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നു നിർദ്ദേശിച്ച് ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം വിദ്യാഭ്യാസ ഡയറക്ടർക്ക് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച് പഞ്ചാപകേശൻ ഉത്തരവ് നൽകി.

പി.എൻ.എക്‌സ്. 852/2024

date