Post Category
പ്രൊജക്ട് ഫെലോഷിപ്പ് ഒഴിവ്
കോട്ടയം പാമ്പാടി രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രോണിക്സ് എന്‍ജിനീയറിങ്ങ് വിഭാഗത്തില്‍ റിസര്‍ച്ച് പ്രൊജക്ടുകളില്‍ പ്രോജക്ട് ഫെല്ലോകളുടെ രണ്ടു ഒഴിവുണ്ട്. ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗില്‍ എം.ടെക് ഡിഗ്രിയാണ് യോഗ്യത. സ്പീച്ച് പ്രോസസിങ്ങില്‍ പ്രാഗല്ഭ്യമുള്ളവര്ക്ക് മുന്‍ഗണന. താല്പര്യമുള്ളവര് അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 19ന് ഒരു മണിക്ക് ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്ട്മന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0481 2506153.
date
- Log in to post comments