Skip to main content

ആയുർവേദ ആശുപത്രിയിൽ യോഗ ഹാൾ

സർക്കാർ ആയുർവേദ കോളജിനു കീഴിലുള്ള പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ പുതിയതായി പണകഴിപ്പിച്ച യോഗ ഹാളിന്റെ ഉദ്ഘാടനം 28 ന് രാവിലെ 11.30 ന് ആരോഗ്യമന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്യും. പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശിവൻകുട്ടി അധ്യക്ഷത വഹിക്കും. തിരുവനന്തപുരം നഗരസഭാ സാംസ്‌കാരിക കേന്ദ്രം പൂജപ്പുര മണ്ഡപത്തിലാണ് ചടങ്ങ്. മേയർ ആര്യാ രാജേന്ദ്രൻഡോ. ശശിതരൂർ എം.പിആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എ.പി.എം എന്നിവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 857/2024

date