Post Category
പോഷകാഹാര കിറ്റ് വിതരണം
കൊല്ലം കോര്‍പ്പറേഷനിലെ ക്യാന്‍സര്‍രോഗികളായ വയോജനങ്ങള്‍ക്ക് പോഷകാഹാര കിറ്റിന്റെ വിതരണോദ്ഘാടനം മേയര്‍ പ്രസന്ന ഏണസ്റ്റ് ടൗണ്‍ ഹാള്‍ അനക്‌സില്‍ നിര്‍വഹിച്ചു. 20 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്. അരി, റാഗി, ഉഴുന്ന്, കശുവണ്ടിപരിപ്പ്, ഈന്തപ്പഴം, കപ്പലണ്ടി, ഓട്‌സ്, ശര്‍ക്കര, ഉഴുന്ന് തുടങ്ങി പതിനൊന്ന് ഇനങ്ങള്‍ ഭക്ഷ്യകിറ്റിലുണ്ട്.
നഗരാസൂത്രണ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ സുജാ കൃഷ്ണന്‍ അദ്ധ്യക്ഷയായി. പ്ലാനിങ് സൂപ്രണ്ട് ഷാജു വര്‍ഗീസ്, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷരായ എസ് ജയന്‍, എസ് സവിതാദേവി, കൗണ്‍സിലര്‍മാരായ അമ്പിളി, അഭിമന്യു, സി ഡി പി ഒ ജെ ഗ്രേസി, ജനപ്രതിനിധികള്‍, അങ്കണവാടി ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments