Skip to main content

സി-ഡിറ്റ് സൈബര്‍ശ്രീയില്‍ ആധുനിക പരിശീലനത്തിന് അവസരം

 

സി-ഡിറ്റ് സൈബര്‍ശ്രീ പട്ടികജാതി വിഭാഗക്കാര്‍ക്കായി തിരുവനന്തപുരത്ത് ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, മാറ്റ്‌ലാബ് എന്നിവയില്‍ പരിശീലനം നല്‍കുന്നു. 20 മുതല്‍ 26 വരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.ടുഡി ആന്റ് ത്രീഡി ഗെയിം വികസന പരിശീലനത്തിന് എഞ്ചിനീയറിംഗ്/എം.സി.എ/ബി.സി.എ/ബി.എസ്.സി(കംപ്യൂട്ടര്‍ സയന്‍സ്) എന്നിവയില്‍ ബിരുദമുള്ളവര്‍ക്കും എഞ്ചിനീയറിംഗ്/എം.സി.എ കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. ആറ് മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ് ലഭിക്കും. നാല് മാസത്തെ മാറ്റ്‌ലാബ് പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്, എം.സി.എ/ എം.എസ്.സി. (കംപ്യൂട്ടര്‍ സയന്‍സ്) എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം  ഉള്ളവര്‍ക്കും പ്രസ്തുത കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം.  പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും. വിശദവിവരവും അപേക്ഷാ ഫോറവും www.cybersri.org എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ശരിപകര്‍പ്പ് സഹിതം ഈ മാസം 30നകം സൈബര്‍ശ്രീസെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, റ്റി.സി 81/2964, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ നേരിട്ട് നല്‍കണം. ഫോണ്‍: 04712323949.                    (പിഎന്‍പി 2955/18)

date