റസിഡന്റ്സ് അസോസിയേഷനുകളുമായി മുഖ്യമന്ത്രിയുടെ മുഖാമുഖം മാര്‍ച്ച് 3 ഞായറാഴ്ച
നവകേരള സൃഷ്ടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന റെസിഡന്റ്സ് അസോസിയേഷന് പ്രതിനിധികളുമായുള്ള മുഖാമുഖം മാര്‍ച്ച് 3 ഞായറാഴ്ച എറണാകുളത്ത് നടക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 01.30 വരെയാണ് പരിപാടി.
സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുമായി തിരഞ്ഞെടുക്കപ്പെട്ട 2000 പ്രതിനിധികള്‍ മുഖാമുഖത്തില്‍ പങ്കെടുക്കും. നവകേരള സദസ്സിന്റെ തുടര്‍ച്ചയായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട വിഷയങ്ങള്‍ സംക്ഷിപ്തമായി പരിപാടിയില്‍ അവതരിപ്പിക്കാം. 50 ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വേദിയില്‍ മറുപടി നല്‍കും. ബാക്കി ചോദ്യങ്ങള്‍ എഴുതി നല്‍കാം.
മുഖാമുഖം പരിപാടി നടത്തിപ്പുമായി ബന്ധപെട്ട് സംഘാടക സമിതി അംഗങ്ങളെ നേരത്തെ തീരുമാനിച്ചിരുന്നു. കൊച്ചി കോര്പ്പറേഷന് മേയര്‍ എം. അനില്‍കുമാര്‍ ആണ് ചെയര്മാന്. ജില്ലാകളക്ടര്‍ എന്‍.എസ്.കെ. ഉമേഷാണ് നോഡല്‍ ഓഫീസര്‍. ഹരിതചട്ടം പാലിച്ചായിരിക്കും പരിപാടി നടത്തുക.
പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ കളക്ടറുടെ ചേംബറിലും തുടര്‍ന്ന് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനായും അവലോകന യോഗം ചേര്‍ന്നു.
- Log in to post comments