Skip to main content

സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ഒഴിവ്

    കണ്ണൂര്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍  സ്വകാര്യ സ്ഥാപനങ്ങളിലേക്ക് സെപ്റ്റംബര്‍ 22 ന്  അഭിമുഖം നടത്തുന്നു.  തസ്തിക, യോഗ്യത ബ്രാക്കറ്റില്‍ എന്നിവ ചുവടെ.
    ഡോട്ട് നെറ്റ് ഡെവലപര്‍ (ബിഎസ്‌സി - ഐ ടി/ എംഎസ്‌സി - ഐടി /ബിസിഎ/ എംസിഎ/ബി-ടെക്), പിഎച്പി  ഡെവലപര്‍ (ബിഎസ്‌സി- ഐടി/എംഎസ്‌സി - ഐടി/ ബിസിഎ/എംസിഎ/ബി-ടെക്), സി ഷാര്‍പ് (ബിഎസ്‌സി- ഐടി/എംഎസ്‌സി-ഐടി/ ബിസിഎ/എംസിഎ/ബി-ടെക്), സെയില്‍സ് എക്‌സിക്യൂട്ടീവ്(എംബിഎ-പുരുഷന്‍), പ്രൊമോട്ടര്‍(എസ്എസ്എല്‍സി-പുരുഷന്‍),അഡ്മിന്‍(ബിരുദം/എംബിഎ എംഎസ്ഡബ്ല്യൂ-സ്ത്രീ), ബെസ്റ്റാന്‍ഡര്‍ (എസ്എസ്എല്‍സി), സെന്റര്‍ മാനേജര്‍(ബിരുദം/ എംബിഎ-പുരുഷന്‍), സ്റ്റുഡന്റ് വിസ  കൗണ്‍സിലര്‍(ബിരുദം/ബിരുദാനന്തബിരുദം) ഓപ്പറേഷന്‍  മാനേജര്‍(ബിരുദം/ഡിപ്ലോമ ഇന്‍  ഹോട്ടല്‍ മാനേജ്‌മെന്റ്)ഫാക്കല്‍റ്റി  (ബിരുദം), അക്കാഡമിക് കോ-ഓര്‍ഡിനേറ്റര്‍ (ബിരുദം/ബിരുദാനന്തബിരുദം-സ്ത്രീ), ഐഇ.എല്‍ടിഎസ്  ട്രെയിനര്‍ (രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം), ഒഇടി ട്രെയിനര്‍ (രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം), നഴ്‌സിംഗ് ട്രെയിനേഴ്‌സ്(ബിഎസ്‌സി/എംഎസ്‌സി, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം), പി ടി ഇ (ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം), ഓഫീസ് സ്റ്റാഫ് (ബിരുദം), ജര്‍മന്‍ ലാംഗ്വേജ് ട്രെയിനര്‍, കൗണ്‍സിലര്‍മാര്‍ (ബിരുദം, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം, അക്കൗണ്ടന്റ് (ബി കോം), ക്ലീനിങ്  സ്റ്റാഫ്,  ഡ്രൈവര്‍ (എല്‍എംവി ലൈസന്‍സ് - ബാഡ്ജ്), ടെക്‌നീഷ്യന്‍ (ഐടിഐ/ഡിപ്ലോമ-ഇലക്ട്രോണിക്‌സ് /ഇലക്ട്രിക്കല്‍-സ്ത്രീ/പുരുഷന്‍).
    താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം.
ഫോണ്‍: 0497 2707610.

date