Skip to main content

സ്വയം തൊഴില്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു

    നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് മുഖേനെ നടപ്പാക്കി വരുന്ന സ്വയംതൊഴില്‍ പദ്ധതികളായ കെസ്‌റു, മള്‍ട്ടി പര്‍പ്പസ്/ജോബ് ക്ലബ്ബ് പദ്ധതികള്‍ പ്രകാരം സംരംഭങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 25 നു മുന്‍പായി അപേക്ഷകള്‍ അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700831.

date