കെ എസ് ആര്‍ ടി സി ഉല്ലാസയാത്ര
കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്‍ നടത്തുന്ന കപ്പല്‍ യാത്രയ്ക്കുള്ള ട്രിപ് മാര്‍ച്ച് 10ന് രാവിലെ 10ന് കൊല്ലത്ത്‌നിന്ന് തുടങ്ങും. എറണാകുളത്ത് നിന്ന് വൈകിട്ട് നാലുമുതല്‍ രാത്രി 9 മണി വരെ കപ്പല്‍ യാത്ര നടത്തും. രാത്രി 12 നു കൊല്ലത്തു തിരികെയെത്തും. 4240 രൂപയാണ് യാത്രാനിരക്ക്.
മാര്‍ച്ചിലെ യാത്രകള്‍
കൊല്ലത്ത് നിന്ന് ഗുരുവായൂര്‍ യാത്ര മാര്‍ച്ച് 15ന് വൈകിട്ട് എട്ടിന്. മമ്മിയൂര്‍, ആനക്കോട്ട, കൊടുങ്ങല്ലൂര്‍, പറവൂര്‍ മൂകാംബിക ക്ഷേത്രം വഴി കൊല്ലത്തു തിരികെഎത്തുന്ന യാത്രക്ക് 1240 രൂപയാണ് നിരക്ക്. മാര്‍ച്ച് മൂന്നിന് ഇലവീഴാപൂഞ്ചിറ-ഇല്ലിക്കല്‍കല്ല് യാത്ര, മാര്‍ച്ച് മൂന്ന്, 12, 21 തീയതികളില്‍ ഗവിയാത്ര. മാര്‍ച്ച് എട്ടിന് വനിതകള്‍ക്ക് മാത്രമായി വീഗാലാന്‍ഡ്. ഒന്‍പതിന് രണ്ടുദിവസത്തെ മൂന്നാര്‍-കാന്തല്ലൂര്‍; വാഗമണ്‍, അയ്യപ്പ ക്ഷേത്രദര്‍ശനത്തിന് രണ്ട്ട്രിപുകളും. മാര്‍ച്ച് 10ന് പൊ•ുടി, 17 ന് വാഗമണ്‍, റോസ്മല യാത്രകളും ഉണ്ടാകും. ഫോണ്‍-9747969768.
- Log in to post comments