Skip to main content

അപ്രന്റീസുമാര്‍ക്ക് അവസരം

മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസുമാര്‍ക്ക് അവസരം. യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിടെക് (സിവില്‍, കെമിക്കല്‍, എന്‍വയോണ്‍മെന്റല്‍). മുമ്പ് ബോര്‍ഡില്‍ അപ്രന്റീസായിട്ടുള്ളവരാകരുത്. പ്രായപരിധി 2024 മാര്‍ച്ച് ഒന്നിന് 28 വയസ്സ് കവിയാന്‍ പാടില്ല. കരാര്‍ കാലാവധി ഒരു വര്‍ഷം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ചാമക്കടയിലുളള ജില്ലാ ഓഫീസില്‍ മാര്‍ച്ച് 13ന് രാവിലെ 11ന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.keralapcb.in ഫോണ്‍ - 0474 2762117.

date