Skip to main content

സാന്ത്വനം : പ്രളയാനന്തര മാനസികാരോഗ്യ ശില്‍പശാല

നാഷണല്‍ ആയുഷ്‌ മിഷന്‍ ആഭിമുഖ്യത്തില്‍ ഹോമിയോപ്പതി വകുപ്പിലെ ഡോക്‌ടര്‍മാര്‍ക്കുളള പ്രളയാനന്തര മാനസികാരോഗ്യ പരിശീലന പരിപാടി സാന്ത്വനം സംഘടിപ്പിച്ചു. ആയുഷ്‌ മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എന്‍ വി ശ്രീവത്സ്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രളയദുരിത പ്രദേശങ്ങളിലെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എല്ലാ വൈദ്യ ശാസ്‌ത്രവിഭാഗങ്ങളിലെ ഡോക്‌ടര്‍മാരും ഒരുമിച്ച്‌ പരിഹരിക്കണമെന്ന്‌ ഡോ. എന്‍ വി ശ്രീവത്സ്‌ അഭിപ്രായപ്പെട്ടു. ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. മറിയാമ്മ ജോണ്‍ ജി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മാനസിക ആരോഗ്യ പദ്ധതിയിലെ സൈക്കോളജിസ്റ്റ്‌ ശീതള്‍ പ്രദീപ്‌കുമാര്‍, കുറിച്ചി ഹോമിയോപ്പതി മെന്റല്‍ ഹെല്‍ത്ത്‌ സെന്റര്‍ റിസര്‍ച്ച്‌ ഓഫീസറായ ഡോ. കെ സി മുരളീധര്‍ അസിസ്റ്റന്റ്‌ പ്രൊഫസറായ ഡോ. എന്‍ ജ്ഞാനപ്രകാശം എന്നിവര്‍ പ്രളയാനന്തരം മാനസിക സംഘര്‍ഷങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ പരിശീലനം നല്‍കി. ജില്ലാ ഹോമിയോപ്പതി ആശുപത്രി സൂപ്രണ്ട്‌ ഡോ. സബിരാജ്‌ എസ്‌ ആശംസ നേര്‍ന്നു.

date