Skip to main content

നോര്‍ക്ക അറ്റസ്റ്റേഷന്‍

വിദേശത്ത്‌ ജോലി തേടുന്നവര്‍ക്കുളള നോര്‍ക്കയുടെ സര്‍ട്ടിഫിക്കറ്റ്‌ അറ്റസ്റ്റേഷന്‍ ക്യാമ്പ്‌ ഒക്‌ടോബര്‍ അഞ്ച്‌ രാവിലെ 10 മുതല്‍ 1 മണി വരെ തൃശൂര്‍ രാമനിലയത്തില്‍ നടക്കും. അപേക്ഷ ഓണ്‍ലൈനായി വെബ്‌ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. അപേക്ഷകന്‌ പകരം ഒരേ വിലാസത്തിലുളള നോമിനിക്ക്‌ ഫോട്ടോ ഐ ഡി പ്രൂഫുമായി എത്തിയാല്‍ അറ്റസ്റ്റേഷന്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0484-2371810, 2371830. 
 

date