Skip to main content

കഴകം ഇന്റര്‍വ്യൂ നടത്തും

 

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ കഴകം വിജയിച്ച് ഇന്റര്‍വ്യൂവിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യപട്ടികയില്‍ 303 പേരും വിവിധ സമുദായങ്ങള്‍ക്കുള്ള സപ്ലിമെന്ററി ലിസ്റ്റില്‍ 65 പേരും അടക്കം ആകെ 368 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. 

ലിസ്റ്റിന്റെ പകര്‍പ്പ് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഓഫീസിലും വെബ്‌സൈറ്റിലും 

(www.kdrb.kerala.gov.in) ലഭിക്കും.  ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജനനതീയതി, യോഗ്യത, സമുദായം, പരിചയം ഇവ തെളിയിക്കുന്ന പ്രമാണങ്ങളുടെ ശരിപ്പകര്‍പ്പ് നേരിട്ടോ, തപാല്‍ മാര്‍ഗ്ഗമോ തിരുവനന്തപുരത്തുള്ള കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ ഓഫീസില്‍ പത്തു ദിവസത്തിനകം എത്തിക്കണം. ഇന്റര്‍വ്യൂവിന്റെ സമയവും തിയതിയും ഉദ്യോഗാര്‍ത്ഥികളെ നേരിട്ട് അറിയിക്കും.

   പി.എന്‍.എക്‌സ്.4126/18

date