Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും : ബോധവല്‍ക്കരണ സെമിനാറുകള്‍ക്ക് തുടക്കമായി

     ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട മൂന്ന് ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും രണ്ട് കോളേജുകളിലും പകര്‍ച്ചവ്യാധി പ്രതിരോധവും നിയന്ത്രണവും എന്ന വിഷയത്തില്‍ നടത്തുന്ന ബോധവല്‍ക്കരണ സെമിനാറുകള്‍ക്ക് തുടക്കമായി. വെള്ളൂര്‍ ഗവ : ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന സെമിനാര്‍ പയ്യന്നൂര്‍ നഗരസഭ അദ്ധ്യക്ഷന്‍ അഡ്വ. ശശി വട്ടക്കൊവ്വലും വായാട്ടുപറമ്പ് സെന്റ് ജോസഫ്‌സ്്  ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടുവില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. വി. അബ്ദുള്ളയും ഉദ്ഘാടനം ചെയ്തു. 
    അഴീക്കല്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കുടുവന്‍ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എന്‍. എസ്. എസ് പ്രോഗ്രാം ഓഫീസര്‍ അര്‍ച്ചന രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ കെ. എന്‍. അജയ് പരിപാടി വിശദീകരിച്ചു. മദര്‍ പി. ടി. എ പ്രസിഡണ്ട് കെ. റാബിയത്ത്, അഴീക്കോട് സി. എച്ച്. സി പി. ആര്‍. ഒ. സബിത.  കെ, പി. എച്ച്. എന്‍ -  ഇന്‍ - ചാര്‍ജ്  കെ. രമാദേവി, ജെ. എച്ച്. ഐ മാരായ ഇ. രാജേന്ദ്രന്‍, ഇഷ്‌റത്ത് ഷാഹി, ഷീജ പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു. 
    ബോധവല്‍ക്കരണ സെമിനാറില്‍ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സന്തോഷ്. ബി പകര്‍ച്ചവ്യാധികളുടെ പ്രതിരോധവും നിയന്ത്രണവും, അഴീക്കോട് സി. എച്ച്. സി യിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ റോയ് റോജസ്. എന്‍ ഫീല്‍ഡ്തല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ ശീലവല്‍ക്കരണ ആശയവിനിമയം എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി. ജി. നൗഷാദ് സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശോഭന. എന്‍. പി നന്ദിയും പറഞ്ഞു. സെപ്റ്റംബര്‍ 24 ന് ഇരിട്ടി എം. ജി. കോളേജിലും 29 ന് കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളേജിലും എന്‍. എസ്. എസ് വളണ്ടിയര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ സെമിനാറുകള്‍ നടക്കും. 

date