Skip to main content

നോര്‍ക്ക റൂട്ട്‌സ്  എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍

കോഴിക്കോട് നോര്‍ക്ക റൂട്ട്‌സ് സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ നടത്തിക്കൊണ്ടിരിക്കുന്ന എച്ച്. ആര്‍. ഡി അറ്റസ്റ്റേഷന്‍ പൊതുജന സൗകര്യാര്‍ത്ഥം സെപ്റ്റംബര്‍ 27ന് രാവിലെ ഒമ്പത് മുതല്‍ 12.30 മണി വരെ  കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ്  ഹാളില്‍  നടത്തുന്നതാണ്. അറ്റസ്റ്റേഷന് വരുന്നവര്‍ ഓണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് അതില്‍ നിന്നും എടുത്ത പ്രിന്റഡ് അപേക്ഷയുമായി വരേണ്ടതാണ്. അപേക്ഷയില്‍ ഓഫീസ് കണ്ണൂര്‍ എന്നും  തീയ്യതി 27/09/18 എന്നും ആയിരിക്കണം. 
(സൈറ്റ് അഡ്രസ് :-(202.88.244.146:8084/norka/  അല്ലെങ്കില്‍ norkaroots.net ല്‍ Certificate Attestation) 
ആ ദിവസം കോഴിക്കോട് നോര്‍ക്ക റൂട്ട്‌സിന്റെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ സെന്ററില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടാകില്ല. ഫോണ്‍ 04972765310, 04952304885;

date