Skip to main content

ഖാദിയില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ ഇളവ് മാര്‍ച്ച് 31 വരെ

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡില്‍ നിന്നും പാറ്റേണ്‍, സി ബി സി സ്‌കീമുകള്‍ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഇളവുകള്‍ മാര്‍ച്ച് 31 വരെ അനുവദിക്കും. ഈ സ്‌കീമുകള്‍ പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയിട്ടുള്ള എല്ലാവര്‍ക്കും പലിശ അല്ലെങ്കില്‍ പിഴപ്പലിശ എന്നിവയില്‍ ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇടുക്കി ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04862222344. ഇമെയില്‍: poidk@kkvib.org

date