Skip to main content

സി-ഡിറ്റ്, സൈബര്‍ ശ്രീയില്‍ ആധൂനിക പരിശീലനം

സി-ഡിറ്റ്‌സൈബര്‍ശ്രീ പട്ടികജാതിവിഭാഗക്കാര്‍ക്കായി ടുഡി ആന്റ് ത്രീ ഡി ഗെയിം വികസനം, മാറ്റ്‌ലാബ് എന്നിവയില്‍ പരിശീലനം നല്‍കുന്നു. തിരുവനന്തപുരത്ത്  നടത്തുന്ന പരിശീലനങ്ങളില്‍ 20 മുതല്‍ 26 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം.
ടുഡി ആന്റ് ത്രീഡി ഗെയിം വികസന പരിശീലനം
എഞ്ചിനീയറിംഗ്/ എം.സി.എ/ ബി.സി.എ/ബി.എസ്.സി (കംപ്യൂട്ടര്‍ സയന്‍സ്) എന്നിവയില്‍ ബിരുധമുള്ളവര്‍ക്കും എഞ്ചിനീയറിംഗ്/ എം.സി.എ കോഴ്‌സ് പൂര്‍ത്തീ കരിച്ചവര്‍ക്കും അപേക്ഷിക്കാം. 6 മാസത്തെ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 3500 രൂപ സ്റ്റൈപന്റ്‌ലഭിക്കും.
മാറ്റ്‌ലാബ്
നാലുമാസത്തെ പരിശീലനത്തിന് ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി., അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്, എം.സി.എ/എം.എസ്സ്.സി. (കംപ്യൂട്ടര്‍ സയന്‍സ്) എന്നിവയില്‍ എഞ്ചിനീയറിംഗ് ബിരുദം ഉള്ളവര്‍ക്കും കോഴ്‌സുകള്‍ പൂര്‍ത്തീകരിച്ചവര്‍ക്കും അപേക്ഷിക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്റ് ലഭിക്കും.
വിശദവിവരങ്ങളും അപേക്ഷാ ഫോറവു ംംംം.ര്യയലൃൃെശ.ീൃഴഎന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  
അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകളുടെ പകര്‍പ്പ് സഹിതം സെപ്തംബര്‍ 30 ന് സൈബര്‍ശ്രീസെന്റര്‍, സി-ഡിറ്റ്, പൂര്‍ണ്ണിമ, ടി.ഇ.81/ 2964,തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ഃ 04712323949.

 

date