Post Category
മാനസിക ആരോഗ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു
ആലപ്പുഴ: ദേശീയ ആയുഷ്മിഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന സാന്ത്വനം എന്ന പ്രളയാനന്തര മാനസിക ആരോഗ്യ പരിശീലന പരിപാടി നടന്നു. ജില്ലയിൽ ആയുഷ് മെഡിക്കലോഫീസർമാർക്കായി ജില്ല ആസൂത്രണ സമിതി ഹാളിലാണ് പരിശീലനം നടന്നത്. ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കൽ ഓഫീസർ ഡോ. എസ്.ഷീബയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.ടി. മാത്യു ഉദ്ഘാടനം ചെയ്തു. മിഷൻ ജില്ല പ്രോഗ്രാം മാനേജർ ഡോ. ജിനൻ വിഷയാവതരണം നടത്തി. മാനസിക ആരോഗ്യ പരിശീലന പരിപാടിയുടെ ജില്ല പ്രോജക്ട് ഓഫീസർ ടിസ്മോൻ ജോസഫ്, ഭാരതീയ ചികിത്സ വകുപ്പ് സീനിയർ മെഡിക്കലോഫീസർ ഡോ. പി.വി.പ്രീത എന്നിവർ ക്ലാസുകൾ നയിച്ചു.
date
- Log in to post comments