Post Category
സ്വദേശി ദർശൻ പദ്ധതി; യോഗം ചേർന്നു
കോട്ടയം: മാർച്ച് ഏഴിന് പ്രധാനമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്ന സ്വദേശി ദർശൻ പദ്ധതി 2.0ത്തിന്റെ ലോഞ്ചിങ് പരിപാടിയുടെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് സഹകരണ-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ഓൺലൈൻ യോഗം ചേർന്നു. കുരമകം അടക്കമുള്ള 52 സ്ഥലങ്ങളിലെ സ്വദേശി ദർശൻ പദ്ധതികൾക്കാണ് വ്യാഴാഴ്ചത്തെ പരിപാടിയിൽ തുടക്കം കുറിക്കുക. കുമരകത്തെ കെ.ടി.ഡി.സി. കൺവെൻഷൻ സെന്ററിലായിരിക്കും ഉദ്ഘാടനയോഗം നടക്കുക. എല്ലാ സംസ്ഥാനങ്ങളിലെയും സ്വദേശി ദർശൻ പരിപാടികൾക്കും അന്നേദിവസം തുടക്കം കുറിക്കും.
ജില്ലാ കളക്ടർ വി. വിഗ്നേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് കെ.വി. ബിന്ദു, വിനോദസഞ്ചാരവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ. പദ്മകുമാർ, കെ.ടി.ഡി.സി. മാനേജർ കെ. മനോജ്കുമാർ , കേന്ദ്രടൂറിസം മന്ത്രാലയം അഡീഷണൽ ഡയറക്ടർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
date
- Log in to post comments