Post Category
ഒരു മാസത്തെ പെന്ഷന് നല്കി ദമ്പതികള്‍
സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച വണ്ടന്മേട് പുതിയ വീട്ടില്‍ പി.ജി മത്തായിയും ഭാര്യ വിന്‍സി കെ ജോര്‍ജും തങ്ങളുടെ ഒരു മാസത്തെ പെന്‍ഷനായ 51, 113 രൂപ ദുരിതശ്വാസ നിധിയിലേക്ക് നല്കി. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ധന സമാഹരണ ചടങ്ങില്‍ വച്ച് മന്ത്രി എം.എം മണിക്ക് ദമ്പതികള്‍ ചെക്ക് കൈമാറി.ഇതോടൊപ്പം അടുത്ത മാസം മുതല്‍ ജീവിതാവസാനം വരെ എല്ലാ മാസവും തന്റെ പെന്ഷന് തുകയില്‍ നിന്നും ആയിരം രൂപ വീതം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി സര്‍ക്കാരിന് നല്‍കിക്കൊണ്ടുള്ള സമ്മതപത്രവും മത്തായി കൈമാറി.
മുപ്പത്തി മൂന്നര വര്‍ഷത്തെ സേവനത്തിനു ശേഷം പഞ്ചായത്ത് വകുപ്പില്‍ നിന്നുമാണ് മത്തായി വിരമിച്ചത്.കല്ലാര്‍ ഗവ.എല്‍ പി സ്കൂളിലെ ഹെഡ്മിസ്ട്രസായിരുന്നു വിന്‍സി.
date
- Log in to post comments