Post Category
അമ്പലപ്പുഴ വടക്ക് പഞ്ചായത്തില്‍ വയോജന-ബാല കലോത്സവം
ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തില്‍ വയോജന-ബാല കലോത്സവം സംഘടിപ്പിച്ചു. 'മാറ്റൊലി 2024' എന്ന പേരില്‍ നടന്ന പരിപാടി ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് പുന്നപ്ര ജ്യോതികുമാര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് അധ്യക്ഷനായി. വിജയികള്‍ക്കുള്ള സമ്മാനദാനവും പ്രസിഡന്റ് നിര്‍വ്വഹിച്ചു.
ജനപ്രതിനിധികളായ പ്രജിത്ത് കാരിക്കല്‍, ലേഖമോള്‍ സനില്‍, റസിയ ബീവി, സുനിത പ്രദീപ്, അലിയാര് കുഞ്ഞുമോന്, ആശ സുരാജ്, അനിത സതീഷ്, പഞ്ചായത്ത് സെക്രട്ടറി കെ. ജയന്തി, അസി. സെക്രട്ടറി പി.കെ. പത്മകുമാര്‍, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സുജ ജയപാല്‍, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ലേഖ പ്രഭ, എസ്. അഭിരാമി തുടങ്ങിയവര്‍ പങ്കെടുത്തു. ഇതിനോടനുബന്ധിച്ച് വയോജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി മോട്ടിവേഷന്‍ ക്ലാസ്സും കലാപരിപാടികളും നടത്തി.
date
- Log in to post comments