അഭിമുഖം 22ന്
ലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 22ന് രാവിലെ 10ന് ജോലി അഭിമുഖം നടക്കുന്നു. തസ്തികകൾ: സെയിൽസ് എക്‌സിക്യൂട്ടീവ് ,ഡെസ്പാച് കോർഡിനേറ്റർ : യോഗ്യത : പ്ലസ് ടു /ബിരുദം /ഡിപ്ലോമ. നിയമനം : കൊച്ചി. ഓഡിറ്റ് എക്‌സിക്യൂട്ടീവ് : യോഗ്യത : ബികോം /എംകോം പ്രായപരിധി 28 വയസ്. പ്രോഗ്രാമർ (അൻഡ്രോയിഡ്, സി പ്ലസ് പ്ലസ്, സി)) : യോഗ്യത : ബിഎസ് സി, ബി സി എ , ബിടെക് എം സി എ. ഷോറൂം മാനേജർ ,അസിസ്റ്റന്റ് ഷോറൂം മാനേജർ : യോഗ്യത : ബിരുദം പ്രവർത്തി പരിചയം മൂന്നു മുതൽ അഞ്ചു വർഷം വരെ .നിയമനം : ആലപ്പുഴ. കസ്റ്റമർ റിലേഷൻ ഓഫീസർ : യോഗ്യത : പ്ലസ് ടു .നിയമനം : ആലപ്പുഴ
ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ : യോഗ്യത : ബിരുദം, ട്രെയിനർ (സോഫ്റ്റ് സ്‌കിൽ) (സ്ത്രീകൾ): യോഗ്യത : ബിരുദാനന്തര ബിരുദം നിയമനം : ആലപ്പുഴ . ഫോൺ: 0477 -2230624 , 8078828780, 7736147338.
പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ഈ വർഷം ആരംഭിക്കുന്ന പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫാർമസി അസിസ്റ്റൻസ്, ഒഫ്താൽമിക് അസിസ്റ്റൻസ്, ഡെന്റൽ അസിസ്റ്റൻസ് എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് www.src.kerala.gov.in ,www.srccc.in വെബ്‌സൈറ്റുകളിൽ കൊടുത്തിട്ടുള്ള അപേക്ഷ ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കണം. ആറ് മാസമാണ് കോഴ്‌സ് കാലാവധി, അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്്തംബർ 30. പ്രായം 18-45 വയസ്. അതതു ജില്ലകളിലെ പഠനകേന്ദ്രങ്ങളിലാണ് ക്ലാസുകൾ നടക്കുക.
- Log in to post comments