Skip to main content

പയ്യന്നൂര്‍ മണ്ഡലത്തില്‍ 46 ലക്ഷം രൂപയുടെ റോഡ്  പ്രവൃത്തിക്ക് ഭരണാനുമതിയായി.

     പയ്യന്നൂര്‍ മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പില്‍ നിന്നും 46 ലക്ഷം രൂപയുടെ റോഡ് പ്രവൃത്തിക്ക് ഭരണാനുമതിയായതായി സി. കൃഷ്ണന്‍ എം എല്‍ എ അറിയിച്ചു. രാമന്തളി ഗ്രാമപഞ്ചായത്തിലെ പരുത്തിക്കാട് - കരിങ്കോലി - ഭഗവതി ക്ഷേത്രം റോഡിന്റെ നിലവാരം ഉയര്‍ത്തുന്നതിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് റോഡ് പ്രവൃത്തി എത്രയും പെട്ടെന്ന് നടത്തണമെന്ന് എം എല്‍ എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

date