Post Category
ലോക്സഭാ തിരഞ്ഞെടുപ്പ് :വോട്ടര്‍ രജിസ്ട്രേഷന് ക്യാമ്പ് സംഘടിപ്പിച്ചു
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനുമായി സ്വീപിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ആസൂത്രണ സമിതി ഓഫീസില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്. സമ്മതിദാന അവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി സ്വീപിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമാണ് ക്യാമ്പും. സ്വീപ് അംഗങ്ങളായ സി വിനോദ് കുമാര്‍, ജി വിനോദ് കുമാര്‍, സോഷ്യല്‍ ജസ്റ്റിസ് വകുപ്പ് ജില്ലാ ഓഫീസര്‍ ഹരികുമാരന്‍ നായര്‍ തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി.
date
- Log in to post comments