Skip to main content

ഹ്രസ്വകാല കോഴ്സ്

ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ സ്‌കില്‍ ഹബ് ഇനിഷ്യേറ്റീവിന്റെ ആറു മാസം ദൈര്‍ഘ്യമുള്ള പ്ലമര്‍ ജനറല്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. എസ് എസ് എല്‍ സി പാസ്സായവര്‍ക്കും ഐ ടി ഐ ഉള്‍പ്പെടെ മറ്റ് കോഴ്‌സുകള്‍ വിജയിക്കാത്തവര്‍ക്കും, സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പ്ലമിംഗ് മേഖലയില്‍ തൊഴില്‍ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ഫോട്ടോ, ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, മറ്റു വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന രേഖ എന്നിവയുള്‍പ്പെടെ മാര്‍ച്ച് 31നകം ഓഫീസില്‍ ഹാജരാകണം. ഫോണ്‍ 0474 2712781.

date