Skip to main content

ബാല്‍വാടിക പ്രവേശനം

പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ 2024-25 അധ്യയന വര്‍ഷത്തേക്കുള്ള ബാല്‍വാടിക -1-ലേക്കുള്ള പ്രവേശനത്തിന് 2024 മാര്‍ച്ച് 31-ന് മൂന്ന് വയസ്സ് തികഞ്ഞതും നാല് വയസ് പൂര്‍ത്തിയാവാത്തതുമായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം https://kollam.kvs.ac.in/ ല്‍ നിന്നോ അല്ലെങ്കില്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ സ്‌കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷികള്‍ ഏപ്രില്‍ 15 വൈകിട്ട് അഞ്ചിനകം വിദ്യാലയ ഓഫീസില്‍ സമര്‍പ്പിക്കണം.

ഒന്നാം ക്ലാസ്സിലേക്ക് യോഗ്യരായവരുടെ രക്ഷിതാക്കള്‍ക്ക് ഏപ്രില്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.ഫോണ്‍- 0474 2799494, 2799696.

date