Post Category
നാമനിര്‍ദേശം ഇന്ന് (ഏപ്രില്‍ 4) കൂടി മാത്രം
ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശം ഇന്ന് (ഏപ്രില്‍ 4) കൂടി സമര്‍പിക്കാം. വൈകിട്ട് മൂന്ന് വരെയാണ് സമയം. ഇതുവരെ 10 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. സി. പി. ഐ (എം) സ്ഥാനാര്‍ഥി എം. മുകേഷ്, സ്വതന്ത്രനായ എസ്. സുരേഷ് കുമാര്‍, എസ്. യു. സി. ഐ (സി) യിലെ ട്വിങ്കിള്‍ പ്രഭാകരന്‍, സ്വതന്ത്രരായ എന്‍. ജയരാജന്‍, ജെ. നൗഷാദ് ഷെറീഫ്, എം. സി. പി. ഐ (യു) സ്ഥാനാര്‍ഥിയായ പി. കൃഷ്ണമ്മാള്‍, അംബേദകറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലെ ജോസ്, ബി. ജെ. പി. ക്കായി ജി. കൃഷ്ണകുമാര്‍, ബി.എസ്.പി യിലെ വി. എ. വിപിന്‍ലാല്‍, ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടിയിലെ കെ. പ്രദീപ് കുമാര്‍ എന്നിവരാണ് ഇതുവരെ സമര്‍പിച്ചത്.
date
- Log in to post comments