Post Category
ലോക് സഭ തിരഞ്ഞെടുപ്പ് സൗഹൃദ വടംവലി മത്സരം : ജില്ലാ കളക്ടറും പോലീസ് മേധാവിയും ടീമുകള്‍ നയിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിന് ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും മുഴുവന്‍ വോട്ടര്‍മാരുടേയും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിനും ആയി 'സ്വീപ്' സൗഹൃദ വടംവലി മത്സരം സംഘടിപ്പിക്കുന്നു,ജില്ലാ കളക്ടര്‍ എന്‍ ദേവീദാസും ജില്ലാ പോലീസ് മേധാവി വിവേകകുമാറും സൗഹൃദ വടംവലി മത്സരത്തിന്റെ ടീമുകളെ നയിക്കും. 12 ന് വൈകിട്ട് ആറു മണിക്ക് കൊല്ലം ബീച്ച് പരിസരത്ത് സംഘടിപ്പിക്കുന്ന പരിപാടിയില്‍ എക്സൈസ്, അഗ്നി സുരക്ഷാ വകുപ്പുകളുടെ ടീമുകള്‍ പങ്കെടുക്കും . പൊതുജനങ്ങള്‍ക്കായി പ്രശ്നോത്തരി ഫ്ലാഷ് മോബ് എന്നിവയും ഉണ്ടാകും.
date
- Log in to post comments